അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവിയും നാടകകൃത്തും നാടക അവാർഡ് ജേതാവുമായ മോഹൻ ചെറായിയുടെ "ചെറായിയുടെ കഥകൾ" എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച നടത്തും. ഇന്ന് വൈകിട്ട് 3ന് ചരിത്ര ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ പി. കെ വർഗീസ് പുസ്തകം പരിചയപ്പെടുത്തും.