വൈ​പ്പി​ൻ​:​ ​മാ​ലി​പ്പു​റം​ ​പാ​ല​ത്തി​ൽ​ ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യു​ന്ന​ത് ​യാ​ത്രി​ക​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.​ ​മാ​ലി​പ്പു​റം​ ​ഐ.​ഐ.​വി​ ​യു.​പി.​ ​സ്‌​കൂ​ൾ,​ ​ആ​യു​ർ​വേ​ദ​ ​ഡി​സ്‌​പെ​ൻ​സ​റി,​ ​കു​ടും​ബ​ശ്രീ​ ​ഓ​ഫീ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​കു​ട്ടി​ക​ൾ​ ​അ​ട​ക്കം​ ​പോ​കു​ന്ന​ത് ​ദു​ർ​ഗ​ന്ധം​ ​സ​ഹി​ച്ചാ​ണ്.​ ​​ ​തെ​രു​വുനാ​യ്ക്ക​ളു​ടെ​ ​ശ​ല്യം​ ​മൂ​ലം​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളും​ ഇവിടെ ​പ​തി​വാ​ണ്.​ ​ക​ഴി​ഞ്ഞ​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​ ​സ​മി​തി​ ​പാ​ല​ത്തി​ന്റെ​ ​ഇ​രു​വ​ശ​ത്തും​ ​വ​ല​ ​കെ​ട്ടി​ ​മാ​ലി​ന്യം​ ​ഇ​ടു​ന്ന​ത് ​ത​ട​ഞ്ഞി​രു​ന്നു.​ ​അ​തി​പ്പോ​ൾ​ ​കാ​ട് ​ക​യ​റി​യ​ ​നി​ല​യി​ലാ​ണ്.​ ​പാ​ലം മാ​ലി​ന്യ​​മു​ക്ത​മാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ധി​കൃ​ത​ർ​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​പ​രാ​തി​യു​ണ്ട്.​ ​പാലത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ ​പി​ടി​കൂ​ടാ​നോ​ ​പി​ഴ​യ​ട​പ്പി​ക്കാ​നോ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ഇ​വി​ടെ​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​കാമറയും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.
പ്ര​ശ്ന​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​(​എ​സ്)​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ന്റ​ണി​ ​സ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ടു.