പ​റ​വൂ​ർ​:​ ​ഗോ​തു​രു​ത്ത് ​മു​സ​രീ​സ് ​ഹെ​റി​റ്റേ​ജ് ​ഡെ​വ​ല​പ്മെ​ന്റ് ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​സൊ​സൈ​റ്റി​ ​ന​ട​ത്തി​വ​രു​ന്ന​ ​ക്ലീ​ൻ​ ​ഗോ​തു​രു​ത്ത് ​പ​ദ്ധ​തി​യു​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ര​ണ്ടാം​ഘ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ 28,​ 29​ന് ​ന​ട​ക്കും.​ ഇന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​പ​ള്ളി​പ്പ​ടി​യി​ൽ​ ​പ​റ​വൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​നി​ത​ ​സ്റ്റാ​ലി​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​ജെ​യ്സ​ൺ​ ​പു​ളി​ക്ക​ത്ത​റ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ആ​ദ്യ​ ​ദി​നം​ ​വീ​ടും​ ​പ​രി​സ​ര​ങ്ങ​ളും​ ​ര​ണ്ടാം​ ​ദി​നം ​പൊ​തു​യി​ട​ങ്ങ​ളും​ ​ശു​ചീ​ക​രി​ക്കും.​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നു​ക​ൾ,​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ർ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.