
വൈപ്പിൻ: മത്സ്യത്തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നായരമ്പലം വെളിയത്താംപറമ്പ് ബീച്ച് പൂവത്ത്പറമ്പിൽ ജബാർ(58) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ജബാർ നെടുങ്ങാട് പുഴയിൽ മീൻ പിടിക്കാൻ പോയത്. രാവിലെ വഞ്ചിയും വലയും ഒഴുകി നടക്കുന്നത് മറ്റ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെട്ട് അപകടം സംഭവിച്ചതാകാമെന്ന് കരുതുന്നു. മാലിപ്പുറത്തു നിന്ന് ഫയർ ഫോഴ്‌സ് എത്തി മൃതദേഹം കരയിൽ എത്തിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഭാര്യ: റുഖിയ. മക്കൾ: അനൂപ്, അഷ്‌റഫ്, സുഫീന. മരുമക്കൾ: സഫീത, നിഷാദ്.