നെടുമ്പാശേരി: ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളിയ മിനി ലോറി ചെങ്ങമനാട് പൊലീസ് പിടികൂടി. നെടുമ്പാശേരി ഗ്രാമപഞ്ചായത്തിന് സമീപമാണ് കെ.എൽ 63 ബി 139 നമ്പർ മിനി ലോറിയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി കുഞ്ഞിന്റെ ആവശ്യ പ്രകാരം പൊലീസ് പട്രോളിംഗ് ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് പതിവായി കക്കൂസ് മാലിന്യം തള്ളുന്നവർ പിടിയിലായത്. മാലിന്യം തള്ളുന്നവർക്കെതിരെ പിഴ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.