കോലഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്തും എം.ഒ.എസ്.സി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മഹാമാരികൾ പ്ളേഗ് മുതൽ കൊവിഡ് വരെ എന്ന ഡോ.ബി. ഇക്ബാലിന്റെ പുസ്തകം മന്ത്രി വീണാ ജോർജ് ഇന്ന് പ്രകാശിപ്പിക്കും. വൈകിട്ട് 4ന് മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഡോ.പി.എൻ.എൻ പിഷാരടി പുസ്തകം പരിചയപ്പെടുത്തും. ആശുപത്രി സി.ഇ.ഒ ജോയ് പി. ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് പോൾ, സംഗീത ഷൈൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ. ഷാജി തുടങ്ങിയവർ സംസാരിക്കും.