മൂവാറ്റുപുഴ: പി.എം കിസാൻ പദ്ധതി പുതുക്കാനുള്ള സമയം നീട്ടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. പ്രതിവർഷം 6000 രൂപ കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നതാണ് കിസാൻ പദ്ധതി.
മെയ് 25 വരെയാണ് പദ്ധതി പുതുക്കാൻ സമയം അനുവദിച്ചിരുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സമയപരിധി 31വരെ നീട്ടിയെങ്കിലും രാവിലെ 9 മുതൽ 10 വരെ മാത്രമേ വെബ്സൈറ്റിൽ പേരുകൾ പുതുക്കാൻ സാധിക്കുന്നുള്ളൂ. ഒരു കൃഷിഭവന് കീഴിൽ ശരാശരി 2500 മുതൽ 3000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ ഗുണഭോക്താക്കൾക്ക് പദ്ധതി പുതുക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.