ആലുവ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളോട് സംസ്ഥാന സർക്കാർ മൃദുസമീപനം തുടരുന്ന പശ്ചാത്തലത്തിലുമാണ് പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനമെന്നും തൃക്കാക്കരയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ദിലീപ് നായർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.