
ആലുവ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടി ചെറുവേലിൽ വീട്ടിൽ സിയാദ് (31), പൈപ്പ് ലൈൻ റോഡിൽ കിഴക്കേതൈവേലിക്കകം വീട്ടിൽ ഷിജു ഷാജി (23) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
25ന് രാത്രി 12.30 ഓടെ പൈപ്പ് ലൈൻ റോഡിലെ വിഷ്ണു എന്നയാളുടെ ബൈക്കിനാണ് തീവച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. രണ്ടാഴ്ച മുമ്പ് സിയാദും വിഷ്ണുവും തമ്മിൽ വാക്കുതർക്കവും കൈയേറ്റവും ഉണ്ടായതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചത്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്. ഷെറി, എ.എസ്.ഐ അരുൺ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.