കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മസേനയുടെ ഒന്നാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേന പ്രസിഡന്റ് കെ.ഒ സണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗങ്ങളായ ജോസ്.എ പോൾ, വൽസ വേലായുധൻ, ഡോളി ബാബു, പി.എസ്സ് സുനിത്ത്, സോമി ബിജു, രജിത ജയ്മോൻ, കൃഷി ഓഫീസർ ഹാജിറ, കൃഷി അസിസ്റ്റന്റ് വിജയകുമാർ, അനിൽകുമാർ, ഏ.കെ ഷൈനി, ടി.കെ.ബിജു എന്നിവർ പ്രസംഗിച്ചു.