കളമശേരി: ഫാക്ടിൽ ജോലി വാഗ്ദാനം ചെയ്ത് 4.78 ലക്ഷം രൂപ തട്ടിയ കേസിൽ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ പ്രതിയും ഫാക്ട് ജീവനക്കാരനുമായ മന്മഥനെ കമ്പനി സസ്പെൻഡ് ചെയ്തു. കമ്പനി വിജിലൻസും അന്വേഷണം നടത്തിയിരുന്നു. പ്രതിക്കെതിരെയുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വക്താവ് പറഞ്ഞു.