പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ജെന്റർ യൂത്ത് മൂവ്‌മെന്റ് ക്ലബ്ബ് അംഗങ്ങൾക്കായി ക്രിയേറ്റീവ് ട്രെയിനിംഗും വൃക്തിത്വ വികസന സെമിനാറും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈജി ജോയി അദ്ധ്യക്ഷത വഹിച്ചു. സി. ഡി.എസ് വൈസ് ചെയർപേഴ്‌സൺ സൗമ്യ സുബാഷ്, ഷീല രവി, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ പത്മിനി ഗോപാലകൃഷ്ണൻ, നെഹ്രു യുവ കേന്ദ്ര റിസോഴ്‌സ് സെന്റർ കോ- ഓർഡിനേറ്റർ പി.ടി മൻസൂർ, കൂവപ്പടി ബ്ലോക്ക്തല വോളന്റിയർ അഗ്രോസ് എന്നിവർ പ്രസംഗിച്ചു.