കാലടി:കാലടി ഫാർമേഴ്സ് ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയിലേതിനെക്കാൾ കുറഞ്ഞ നിരക്കിൽ കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ഇവിടെ ലഭിക്കും. ഒരു കുടുംബത്തിന് പതിനായിരം രൂപ പലിശ രഹിത വായ്പ നൽകും. ജൂൺ 10 വരെ പ്രവർത്തനം നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ സനീഷ് ശശി ചടങ്ങിൽ അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ എം.എൽ ചുമ്മാർ, കെ.ജി സുരേഷ്, പി.കെ കുഞ്ഞപ്പൻ,ബേബി കാക്കശ്ശേരി,കെ.ഡി ജോസഫ്, നാസർ കണേലി,കെ.സി ജോയി എന്നിവർ പങ്കെടുത്തു.
ഫോട്ടോ : കാലടി ഫാർമേഴ്സ് ബാങ്കിൻ്റെ സ്റ്റുഡൻസ് മാർക്കറ്റ് ബാങ്ക് പ്രസിഡൻ്റ് കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു .