കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാ കുടുംബസംഗമം വടക്കൻ പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണപൊതുവാളും നിർദ്ധനരോഗികൾക്കുള്ള ചികിത്സാസഹായം സംസ്ഥാന ട്രഷറർ എൻ. അബ്ദുൾ റസാക്കും വിതരണം ചെയ്തു. കായിക മത്സര ജേതാക്കൾക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ. ബാബുവും കലാമത്സരങ്ങളിലെ വിജയികൾക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റായ സി. ബിജുലാലും സമ്മാനങ്ങൾ നൽകി.

സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവനും അസീസും നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. റഹിം സ്വാഗതവും ജില്ലാ ട്രഷറർ വി.എ. അലി നന്ദിയും പറഞ്ഞു. ജില്ലാ രക്ഷാധികാരി സി.ജെ. ചാർളി, സംസ്ഥാന സെക്രട്ടറിമാരായ വി.ടി. ഹരിഹരൻ, കെ.യു. നാസർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.കെ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.