
പെരുമ്പാവൂർ: ലൂപ്പസ് രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി സുമനസുകളുടെ സഹായം തേടുന്നു. കോടനാട് പാറേക്കുടി വീട്ടിൽ ജ്യോതിഷിന്റെ മകൾ രൂബിക ജോതിഷ് (17) ആണ് ജീവൻ നിലനിർത്താനുള്ള ചികിത്സാ സഹായം തേടുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ജ്യോതിഷിന്റെ വരുമാനംകൊണ്ടും ബന്ധുമിത്രാദികളുടെ സഹായംകൊണ്ടുമാണ് ഇതുവരെയുള്ള ചികിത്സാ ചെലവുകൾ നടന്നത്. വൃക്ക ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളെ രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദഗ്ദ്ധ ചികിത്സയിലൂടെ മാത്രമെ രൂബികയുടെ ജീവൻ നിലനിർത്താൻ കഴിയൂ.. ചികിത്സാ തുക സമാഹരിക്കുന്നതിന് വാർഡ് അംഗത്തിന്റെയും കുട്ടിയുടെ പിതാവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 006107515215190001. സി.എസ്.ബി ബാങ്ക് മലയാറ്റൂർ ബ്രാഞ്ച്. ഐ.എഫ്.എസ്.സി കോഡ്: സി.എസ്.ബി.കെ 0000061. 9744755002 എന്ന ഗൂഗിൾപേ നമ്പറിലും പണം അയക്കാം. വിശദവിവരങ്ങൾക്ക് 9446806002 എന്ന നമ്പറിൽ ബന്ധപ്പെടാം.