കൊച്ചി: പൂത്തോട്ട ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് വിരമിക്കുന്ന സാമൂഹ്യപ്രവർത്തകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ ഫാർമസിസ്റ്റ് ടി. ഗോപാലകൃഷ്ണന് നാളെ ജനകീയ യാത്ര അയപ്പ് നൽകും. വൈകിട്ട് നാലിന് കെ.പി.എം ഹൈസ്‌കൂൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. രാജാ ഹരിപ്രസാദ് പ്രഭാഷണം നടത്തും. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. ഉദയനാപുരം ഗവ. യുപി സ്‌കൂളിലെ അദ്ധ്യാപിക പി.കെ.ബിജിയാണ് ടി. ഗോപാലകൃഷ്ണന്റെ ഭാര്യ.