മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുങ്കുമാർച്ചന സേവയിൽ സുമംഗലികൾ പങ്കെടുത്തു. പൂജാ സമാപനത്തിൽ കാശി മഠാധിപതി സ്വാമി സംയമീ ന്ദ്ര തീർത്ഥ ദീപാരതി നട ത്തി.

ആഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സഹസ്രനാമാർച്ചന നടന്നിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രാചാര്യർ എൽ.മങ്കേഷ് ഭട്ട് ,തന്ത്രിആർ.ഗോവി ന്ദ ഭട്ട് ,വി.ഗോവിന്ദരാജ ഭട്ട് എന്നിവർ നേത്രത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഏകദിന അഖണ്ഡ ഭജനയും നടന്നു.