കൂത്താട്ടുകുളം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് കുടുംബ സംഗമം നാളെ രാവിലെ 9.30 മുതൽ കൂത്താട്ടുകുളം ബിയോ കൺവെൻഷൻ
സെന്ററിൽ (സായി ഓഡിറ്റോറിയം) നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും.ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയാകും.സിപിഎം ഏരിയാ സെക്രട്ടറി പി.ബി രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം, സമിതി രക്ഷാധികാരി
സണ്ണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിക്കും. മുൻ എം.എൽ.എയും അഖിലേന്ത്യാ വെറ്ററൻസ് മീറ്റ് ജേതാവുമായ എം.ജെ ജേക്കബ്, ഖാദി ബോർഡ് അംഗം കെ.ചന്ദ്രശേഖരൻ, ഗുരുപൂജ പുരസ്കാര ജേതാവ് കുര്യനാട് ചന്ദ്രൻ, നടൻ അജിത് കൂത്താട്ടുകുളം എന്നിവരെ ആദരിക്കും. അംഗങ്ങളുടെ കലാപരിപാടികളും വൈകിട്ട് 6.30ന് പോൾസൺ കൂത്താട്ടുകുളം ടീമിന്റെ മാമാങ്കം മെഗാഷോയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു, സെക്രട്ടറി പി.പി ജോണി, ബിനോജ് ജോസഫ്, സി.കെ ബിജു, ജോസ് തോമസ്, പി.കെ കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.