ആലുവ: ആലുവ നഗരസഭയിൽ ഡിമെൻഷ്യാ സൗഹൃദ ചർച്ചയും അവലോകനയോഗവും നടത്തി. എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്.
ബി.ബി. ഡൊമിനിക് ഐക്കര ഡിമെൻഷ്യ എന്ന വിഷയത്തിൽ ക്ലാസെടുത്തു. നഗരസഭ ചെയർമാൻ എം.ഒ ജോൺ, ഡോ.ബേബി ചക്രപാണി, എസ്. സലീഖ, എം.പി.സൈമൺ എന്നിവർ സംസാരിച്ചു.