കൊച്ചി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5ന് സോഷ്യൽ ഫോറസ്ട്രിവിഭാഗം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസമത്സരം നടത്തും. 100- 150 വാക്കിൽ ഉപന്യാസം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം മൂന്നാംതീയതി വൈകിട്ട് 5ന് മുമ്പായി, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പള്ളി, 682024 എന്നവിസാലത്തിൽ അയക്കണം. വിജയികൾക്ക് പരിസ്ഥിതി ദിനാചരണ വേദിയിൽ സമ്മാനം നൽകും. ഫോൺ: 0484 2344761.