പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെയും സ്വയം സഹായസംഘങ്ങളുടേയും സംയുക്ത വാർഷികം നാളെ ഉച്ചയ്ക്ക് 2 കുഴിക്കണ്ടത്തിൽ ഗോപാലന്റെ വസതിയിൽ നടക്കുമെന്ന് കൺവീനർ വി.എൻ. വിജയൻ അറിയിച്ചു. ശാഖാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ടി.കെ. പ്രകാശ് അദ്ധ്യക്ഷത വഹിക്കും.