ആലുവ: ആലുവ നഗരസഭ പ്രദേശത്ത് കമ്പനികളോ വ്യക്തികളോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ആദ്യ തവണ 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാമതും ആവർത്തിച്ചാൽ 50,000 രൂപയും പിഴ ചുമത്തും. പിഴ ശിക്ഷയ്ക്കുശേഷവും നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.