anoop-

പറവൂർ: ഹാഷിഷ് ഓയിലുമായി തത്തപ്പിള്ളി തൈക്കൂട്ടത്തിൽ അനൂപ് (22) നെ പറവൂർ പൊലീസ് പിടികൂടി. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് ഗ്രാം ഹാഷിഷ് ഓയിലും അനുബന്ധ വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വെടിമറയിലെ വീട്ടിൽ നിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.