കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അവധിക്കാല ക്യാമ്പ് കാലടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി. വാർഡ് അംഗം മിനി സേവ്യർ, പ്രിൻസിപ്പൽ ആർ.ഗോപി, ഹെഡ്മാസ്റ്റർ, വി.സി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.എ. അഖിൽ, ബിജി ജോസഫ് എന്നിവർ നേതൃത്വം നൽകി.