കുറുപ്പംപടി: ജവഹർലാൽ നെഹ്റുവിന്റെ 58-ാം ചരമവാർഷികദിനം കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു.ജോഷി തോമസ്, ടി.കെ. സാബു, ബിജു ജേക്കബ്, പി.പി ശിവരാജൻ, റോഷ്നി എൽദോ, ഷാജി കീച്ചേരിൽ, ഷോജ റോയി, വി.ടി. പത്രോസ്, ജോസ് എ.പോൾ, പി.ഒ ബെന്നി, വൽസ വേലായുധൻ,​ ഡോളി ബാബു, ടി.കെ ബിജു, സോമി ബിജു, മാത്യൂസ് തന്തലക്കാട്ട്, ജെന്നി എം.ജോർജ് എന്നിവർ സംസാരിച്ചു.