കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാലക്യാമ്പ് മാനേജർ ഫാ. വർഗീസ് മണവാളൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സി.ഐ. ബിജോയ്, ഹെഡ്മിസ്ട്രസ് മേരി ഉറുമീസ്, ഡോ. അശോക്‌കുമാർ, അഡ്വ. അൽഫോൻസാ പത്രോസ്, ഡോ. എസ്. ഷാജി, പോളി കാടപറമ്പിൽ, ജി.യു. വർഗീസ് എന്നിവർ ക്ലാസ് നയിച്ചു. സി.പി.ഒമാരായ കെ.ടി. സിമ്മി,സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകി.