പെരുമ്പാവൂർ: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 58-ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ അനുസ്മരണം നടത്തി. ഡോ: മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, ഒ.ദേവസി, മനോജ് മൂത്തേടൻ, കെ.പി വർഗീസ്, പി.കെ മുഹമ്മദ് കുഞ്ഞ്, എൻ.എ റഹീം, ജോയി പൂണേലി,സി.കെ രാമകൃഷ്ണൻ, വി.എച്ച് മുഹമ്മദ്, എൽദോ ചെറിയാൻ, അരുൺ ജേക്കബ്, സാബു ആന്റണി, ബിനോയ് ഐസക്, കെ.വി ജെയ്‌സൻ, ജോബി മാത്യു, എസ്.എ മുഹമ്മദ്, എം. വി ബെന്നി, ഷാജി കുന്നത്താൻ, എം.ഒ ജോസ്, പോൾ പാത്തിക്കൽ എന്നിവർ പ്രസംഗിച്ചു.