മരട്: മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങളിൽ രോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയുന്ന പാവപ്പെട്ടവർക്കുള്ള ചികിത്സാധന സഹായ വിതരണം നടത്തി. പ്രസിഡന്റ് എ.എം.മുഹമ്മദ്, പൂപ്പനയിൽ ഇന്ദിര ശ്രീധരനുള്ള തുക മകന് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ആർ.വിജു അദ്ധ്യക്ഷനായി. ജോളി പള്ളിപ്പാട്ട്, കെ.ജി.പ്രകാശൻ, രാകേശ് കർത്ത, കലേഷ് കുമാർ, സെക്രട്ടറി ബോബി കാർട്ടർ, സുബ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ആറ് കുടുംബാംഗങ്ങൾക്കായി 85000 രൂപയാണ് ആദ്യ ഗഡുവായി നൽകിയത്.