കൊച്ചി: എറണാംകുളം തിരുമല ദേവസ്വം ശ്രീ വെങ്കടാചലപതിയുടെ ത്രിതീയ പ്രതിഷ്ഠയുടെ 125- ാം വാർഷിക ആഘോഷങ്ങൾ പ്രമാണിച്ച് ഇന്ന് ഭക്തരുടെ വകയായി വിശേഷാൽ സ്വർണ്ണ ഗരുഡ വാഹന പൂജ നടത്തും. വൈകിട്ട് ആറിന് ക്ഷേത്രത്തിലെത്തുന്ന കാശിമഠാധിപതി സംയമീന്ദ്ര തീർത്ഥസ്വാമി ഭക്തരെ ആശീർവദിക്കും. രാത്രി 8.30 നു മംഗളാരതിക്കു ശേഷമാണ് സ്വർണ്ണഗരുഡ വാഹനപൂജ.