മരട്: വിശുദ്ധ ജാന്നാ പള്ളി മുൻവികാരി ഫാ. ചെറിയാൻ നേരെവീട്ടിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന് വൈകിട്ട് 6ന് മരട്‌ വിശുദ്ധ ജാന്ന ഇടവക ദേവാലയത്തിൽ ആചരിക്കും. അനുസ്മരണ ബലിക്ക് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. അഖില കേരളതലത്തിൽ മികച്ച യുവജന സംഘടനകൾക്കായി വിശുദ്ധ ജാന്ന ഇടവക ഏർപ്പെടുത്തുന്ന അവാർഡ് ബിഷപ്പ് പ്രഖ്യാപിക്കും. മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വിവരങ്ങൾക്ക്: 95444 37442.