കൊച്ചി: തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വേണ്ടി മകൻ വിവേക് തോമസും സംഘവും റോളർ സ്കേറ്റിംഗ് റാലി നടത്തി. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് മുന്നിൽ നിന്ന് ഷാഫി പറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ, സ്ഥാനാർത്ഥി ഉമ തോമസ് എന്നിവർ പങ്കെടുത്തു. വൈറ്റില, പനമ്പിള്ളി നഗർ, കലൂർ ജംഗ്ഷൻ, കലൂർ പള്ളി, മാമംഗലം, എന്നിവിടങ്ങളിൽ പര്യടനം നടത്തി പാലാരിവട്ടം ജംഗ്ഷനിൽ സമാപിച്ചു. റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലാ,​ സംസ്ഥാന,​ ദേശിയ തലങ്ങളിൽ വിജയികളായ 15 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.