കളമശേരി: ശ്രീനാരായണ സാംസ്കാരിക സമിതി ഏലൂർ സമിതിയുടെ യോഗം ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എം.എം. ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് ബാബു, സെക്രട്ടറി അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സനൽ, ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു. ഈ മാസം ഫാക്ടിൽ നിന്ന് വിരമിക്കുന്ന സമിതി അംഗങ്ങളായ എം.കെ.സുഭാഷണൻ, കെ.ശിവദാസ്, ഷാജികുമാർ, മധുസൂദനൻ ,ഹാപ്പി രാജ് എന്നിവർക്ക് യാത്രഅയപ്പ് നൽകി.