nadi

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുൻജീവനക്കാരനാണ് സാഗർ.

നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒളിവിൽ കഴിയുമ്പോൾ പൾസർ സുനി ഒരു കൂട്ടാളിക്കൊപ്പം ലക്ഷ്യയിലെത്തിയെന്ന് സാഗർ മൊഴി നൽകിയിരുന്നു. എന്നാൽ കേസിലെ സാക്ഷി വിസ്താരത്തിനിടെ സാഗർ കൂറുമാറി പ്രതിഭാഗം ചേർന്നു. പ്രതിഭാഗം പണം നൽകിയാണ് മൊഴി

മാറ്റിയതെന്ന് പിഅന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് സാഗറിന്റെ മൊഴി രേഖപ്പെടുത്തിയത്.