പനങ്ങാട്: ഫിഷറീസ് സർവകലാശാല സർവീസിൽ നിന്ന് വിരമിക്കുന്ന ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ (എഫ്.യു.ഇ.ഒ) സെക്രട്ടറിയും കുഫോസ് പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുമായ എച്ച്.അബ്ദുൾ ഹക്കിന് കേരള ഫിഷറീസ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷനായി. യോഗത്തിൽ ക്ലീറ്റസ് പെരുമ്പിള്ളി, കെ.വി.വിജയ് ഷൈൻ, പി.എസ്.സൂര്യ, മുഹമ്മദ് ഷനർ, കെ.എം.രാജമ്മ, എം.സി.സീമ, കെ.ജെ.ജോസ്, എലിസബത്ത് എഡ്വേർഡ്, അരുൺ കെ.ജെ, ലിറ്റി ഫെർണാണ്ടസ്, മണിയമ്മ ആർ., എൻ.സി.ജോസ് എന്നിവർ സംസാരിച്ചു. വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധീകരിച്ച് വി.വിജയൻ, ഷഹീർ എസ്, ബിന്ദുമോൾ എബ്രഹാം, സക്കീർ പി.കെ. എന്നിവർ ഉപഹാര സമർപ്പണവും നടത്തി.