മൂവാറ്റുപുഴ: കടാതി ആലിൻചുവട് ഭാഗത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരപരിക്ക്. കടാതി പൊട്ടിവേലിക്കൂടിയിൽ പി.കെ. അനൂപിനെയാണ് (50) കോലഞ്ചേരി മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റബർ ടാപ്പിംഗ് തൊഴിലാളിയാണ് അനൂപ്. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
സീവേജ് മാലിന്യങ്ങളുമായി കോലഞ്ചേരി ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന മിനിലോറി കടാതി ശ്രീവിശ്വബ്രഹ്മനാഗേശ്വര ക്ഷേത്രത്തിന് സമീപം മൂവാറ്റുപുഴ ഭാഗത്തേക്ക് റോഡുമുറിച്ച് കടക്കാൻ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.