കൊച്ചി: പീഡന പരാതിയെത്തുടർന്ന് വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ അറസ്റ്റിന് തടസമില്ല. വിജയ് ബാബുവിന് സഹായം നൽകിയവരെയും ചോദ്യംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.