thrikkakara

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരു മാസം നീണ്ട പ്രചാരണ മാമാങ്കത്തിന്റെ കലാശക്കൊട്ടിന് മൂന്ന് മുന്നണികളുടെയും മുൻനിര നേതാക്കളുടെ വൻപട ഇന്ന് മണ്ഡലത്തിലുണ്ടാകും. എൻ.ഡി.എയുടെയും യു.ഡി.എഫിന്റെയും കലാശക്കൊട്ട് പാലാരിവട്ടം കേന്ദ്രീകരിച്ചാണ്. ലോക്കൽ തലത്തിലാണ് എൽ ഡി. എഫ് സംഗമം. വിപുലമായ റോഡ് ഷോകൾ മൂന്ന് മുന്നണികൾക്കും ഉണ്ട്. എൻ.ഡി.എ റോഡ് ഷോ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കും.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിന്ന് രാവിലെ തുടങ്ങുന്ന യു.‌ഡി.എഫിന്റെ ബൈക്ക് റാലി വൈകിട്ട് പാലാരിവട്ടത്ത് സമാപിക്കും.

മണ്ഡലത്തിൽ പൊലീസിന്റെ കർശന സുരക്ഷയുണ്ട്. വൈകിട്ട് ആറ് മുതൽ 48 മണിക്കൂർ മദ്യനിരോധനമാണ്.

പുറത്തു നിന്ന് പ്രചാരണത്തിന് വന്നവർ ഇവൈകിട്ട് ആറിനകം മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഉത്തരവിട്ടു. ഇത് ഉറപ്പാക്കാൻ പൊലീസ് ഹോട്ടലുകളും വാഹനങ്ങളും പരിശോധിക്കും. പകൽ മഴ ഇല്ലാത്തത് മുന്നണികൾക്ക് ആശ്വാസമാണ്.

നിയമസഭയിൽ നൂറു തികയ്ക്കാൻ ഇടതുമുന്നണിയും മൺമറഞ്ഞ പി.ടി.തോമസ് എന്ന അനിഷേദ്ധ്യ നേതാവിന്റെ മണ്ഡലം നിലനിറുത്താൻ യു.ഡി.എഫും കരുത്ത് തെളിയിക്കാൻ എൻ.ഡി.എയും വീറുറ്റ യുദ്ധത്തിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെ മൂന്ന് മുന്നണികളുടെയും മുതിർന്ന നേതാക്കളും എല്ലാ എം.എൽ.എമാരും ജില്ലാ നേതാക്കളും തൃക്കാക്കരയിൽ തമ്പടിച്ചിരുന്നു. ഇവർ കയറിയിറങ്ങാത്ത വീടുകളോ സ്ഥാപനങ്ങളോ ഇല്ല. കുടുംബയോഗങ്ങളിലും മന്ത്രിമാർ പതിവായി. മുഖ്യമന്ത്രി ഏഴ് ദിവസം ഇവിടെ ചെലവിട്ടു.

കെ-റെയിലും പാലാരിവട്ടം പാലവും പി.സി.ജോർജും വിദ്വേഷ മുദ്രാവാക്യവും വ്യാജ അശ്ളീല വീഡിയോയും പ്രചാരണത്തിന് തീവ്രത പകർന്നു.

 ക​ര​കാ​ണാ​തെ അ​ശ്ളീ​ല​ ​വീ​ഡി​യോ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ ഇറങ്ങിയ വ്യാജ അശ്ളീല വീഡിയോയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ നാടിനെക്കൂടി മാനംകെടുത്തുന്നതായി.

എല്ലാ മുന്നണി നേതാക്കളും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസും തള്ളിപ്പറഞ്ഞെങ്കിലും രാഷ്ട്രീയ കേരളത്തെ മാനംകെടുത്തിയ സംഭവം നീറിപ്പുകയുകയാണ്. കൃത്രിമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവും സൂപ്പർതാരവുമായ സുരേഷ് ഗോപി പറഞ്ഞതോടെ പ്രശ്നത്തിന് പുതിയ മുഖം കൈവന്നു. അതിനിടെ, കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ കേസിൽ നാലു പേർ അറസ്റ്റിലായി. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തവരെ പിടിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.  വ്യാ​ജ​ ​വീ​ഡി​യോ: ര​ണ്ടു​ ​പേ​ർ​ ​കൂ​ടി​​​ ​അ​റ​സ്റ്റി​​ൽ തൃ​ക്കാ​ക്ക​ര​യി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഡോ.​ ​ജോ​ ​ജോ​സ​ഫി​ന്റെ​ ​വ്യാ​ജ​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ടു​ ​പേ​ർ​ ​കൂ​ടി​​​ ​അ​റ​സ്റ്റി​​​ലാ​യി​​.​ ​ക​ള​മ​ശ്ശേ​രി​ ​എ​ച്ച്.​എം.​ടി​ ​കോ​ള​നി​യി​ൽ​ ​അ​രി​മ്പാ​റ​ ​വീ​ട്ടി​ൽ​ ​ഷി​ബു​ ​(48​),​ ​ക​ണ്ണൂ​ർ​ ​കേ​ള​കം​ ​ഇ​ര​മ്പി​പ്ലാ​ക്ക​ൽ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​(36​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​തോ​ടെ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ ​നാ​ലാ​യി.​ ​ഷി​ബു​ ​ക​ള​മ​ശേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​യൂ​ണി​യ​ൻ​ ​നേ​താ​വും​ ​പ്ര​ദേ​ശ​ത്തെ​ ​മു​ൻ​നി​ര​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​ഷി​ബു​വി​നെ​ ​ജോ​ലി​യി​ൽ​ ​നി​ന്നു​ ​പി​രി​ച്ചു​വി​ട്ട​താ​യി​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​അ​റി​യി​ച്ചു.​ ​യൂ​ത്ത് ​ലീ​ഗ് ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ഭാ​ര​വാ​ഹി​യാ​യ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​സ​ഹോ​ദ​രി​യു​ടെ​ ​മ​ക​ന്റെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​സിം​ ​കാ​ർ​ഡ് ​എ​ടു​ത്ത​ശേ​ഷം​ ​ഈ​ ​ന​മ്പ​ർ​ ​ഉ​പ​യോ​ഗി​ച്ചു​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ട് ​ഉ​ണ്ടാ​ക്കി.​ ​വീ​ഡി​യോ​ ​പ​ല​ർ​ക്കും​ ​ഷെ​യ​ർ​ ​ചെ​യ്ത​ശേ​ഷം​ ​അ​ക്കൗ​ണ്ട് ​ഡി​ലീ​റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​യെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ച​ത്.

സ്ഥാനാർത്ഥികളും ചിഹ്നങ്ങളും

 ഉമ തോമസ് - കൈപ്പത്തി
 ഡോ. ജോ ജോസഫ് -അരിവാൾ ചുറ്റിക നക്ഷത്രം
 എ.എൻ. രാധാകൃഷ്ണൻ - താമര
 അനിൽ നായർ - ബാറ്ററി ടോർച്ച്
 ജോമോൻ ജോസഫ് സ്രാമ്പിക്കൽ - കരിമ്പു കർഷകൻ
 സി.പി. ദിലീപ് നായർ - ടെലിവിഷൻ
 ബോസ്‌കോ ലൂയിസ് - പൈനാപ്പിൾ
 മന്മഥൻ - ഓട്ടോറിക്ഷ

 ആകെ വോട്ട്: 1,96,805

 പുരുഷൻ: 95,274

 സ്ത്രീ: 1,01,530

 ട്രാൻസ്ജെൻഡർ: 01

 കന്നിക്കാർ: 3,633