പള്ളിക്കര: മോറയ്ക്കാല പള്ളിത്താഴം കലുങ്ക് മുതൽ ആനിയങ്കര താഴം വരെ തോടിന് ഇരുവശവും സംരക്ഷണഭിത്തിയും തടയണകളും നിർമ്മിച്ച് തോട്ടിലെ നീരൊഴുക്ക് സുഗമമാക്കി തരിശ് കിടക്കുന്ന പാടശേഖരം കൃഷിയോഗ്യമാക്കുന്നതിന് സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ സർവേ ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുൻ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന് പള്ളിക്കര പൗരസമിതി നിവേദനം നൽകിയിരുന്നു. പൗരസമിതി കൺവീനർ ജിജോ കുര്യൻ,​ സെക്രട്ടറി അർഷാദ് ബിൻ സുലൈമാൻ എന്നിവർ സർവേ നടപടികൾ വീക്ഷിച്ചു.