കോലഞ്ചേരി: ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു. രാത്രികാലങ്ങളിൽ മദ്യപാനികളാണ് ഇവിടെ താവളമടിക്കുന്നത്. പകൽ സമയങ്ങളിലും മദ്യപശല്യം രൂക്ഷമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ബസ്‌ കാത്ത് നിൽക്കുമ്പോഴും ഇവർ ശല്യമായിമാറുന്നുണ്ട്. ലയൺസ് ക്ലബ്ബ് സാമൂഹ്യസേവനത്തിന്റെ ഭാഗമായി ആധുനികരീതിയിൽ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡുകളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.