vote

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. മണ്ഡലത്തിൽ പ്രശ്‌നബാധിത ബൂത്തുകളോ പ്രശ്‌ന സാദ്ധ്യതാ ബൂത്തുകളോ ഇല്ല.

 വൈകിട്ട് 6 വരെ വോട്ട് ചെയ്യാം...

• 31 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ബൂത്തിലെത്തുന്നവർക്ക് വോട്ട് ചെയ്യാം.

• കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വോട്ടർമാരെ സാനിറ്റൈസ് ചെയ്യും.

• 80 കഴിഞ്ഞവർ ക്യൂ നിൽക്കേണ്ട.

• എല്ലാ ബൂത്തുകളിലും വോളന്റിയർമാരുടെ സേവനവും വീൽ ചെയറും

 കൊവിഡുകാർക്ക് പ്രത്യേക സൗകര്യം

കൊവിഡ് ബാധിതരോ രോഗം സംശയിക്കുന്നവരോ വരണാധികാരിയെയോ തഹസിൽദാർമാരെയോ രണ്ട് ദിവസം മുമ്പെങ്കിലും അറിയിച്ചാൽ പ്രത്യേക സൗകര്യം ഒരുക്കും. ഇതുവരെ രോഗികളുടെ വിവരം ലഭിച്ചിട്ടില്ല.

 ശമ്പളത്തോടെ അവധി

31ന് മണ്ഡലത്തിലെ വോട്ടർമാരായ എല്ലാ ജോലിക്കാർക്കും തൊഴിലുടമകൾ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. പരാതിവന്നാൽ കർശന നടപടി. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും അർഹതയുണ്ട.

 3633 കന്നി വോട്ടർമാർ

ആകെ വോട്ട് : 1,96,805

പുരുഷൻ : 95,274

സ്ത്രീകൾ : 1,01,530

ട്രാൻസ്ജെൻഡർ : 01

കന്നിക്കാർ: 3,633

 വനിത പോളിംഗ് ബൂത്ത്

239 ബൂത്തുകളിലാണ് വോട്ടെടുപ്പ് . എല്ലാം ഹരിത പ്രോട്ടോകോൾ പാലിക്കും. വെബ് കാസ്റ്റിംഗ് ഉണ്ടാകും. 5 മാതൃകാ പോളിംഗ് സ്റ്റേഷനുകളുമുണ്ട്. തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിലെ 110 ാം നമ്പർ ബൂത്ത് പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. പൊലീസുകാരും വനിതകളാണ്.

 മാതൃകാബൂത്തുകൾ

ഇരിപ്പിടം, അടിസ്ഥാന സൗകര്യം, കൈവരി, മുതിർന്നവർക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടൽ മുറി തുടങ്ങിയവയുണ്ടാകും. ഇടപ്പള്ളി ദേവൻകുളങ്ങര കാമ്പയിൻ സ്‌കൂളിലെ 11, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 79, 81 , പാറേപ്പറമ്പ് ഷറഫുൽ ഇസ്ലാം യു.പി സ്‌കൂളിലെ 87, തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിലെ 120 എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകൾ

 പോളിംഗ് ഉദ്യോഗസ്ഥർ

പ്രിസൈഡിംഗ് ഓഫീസർമാർ : 239

പോളിംഗ് ഓഫീസർമാർ : 717

ആകെ : 956

30 ന് രാവിലെ 7. 30 മുതൽ മഹാരാജാസ് കോളേജിൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. 327 ബാലറ്റ് യൂണിറ്റുകളും 320 കൺട്രോൾ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.