കോലഞ്ചേരി: പട്ടിമറ്റം- കിഴക്കമ്പലം റോഡ് അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ ജൂൺ 6ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയെ ബോധിപ്പിച്ചു. നെല്ലാട് റോഡ് വാട്സാപ്പ് കൂട്ടായ്മയടക്കം നൽകിയ വിവിധ ഹർജികളിലാണ് കോടതി വാദം കേട്ടത്.
1.34 കോടി രൂപയാണ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചിട്ടുള്ളത്. റോഡ് അറ്റകുറ്റപ്പണിക്ക് ഭരണപരവും സാങ്കേതികവുമായ അനുമതിയായിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് പുനർനിർമ്മാണം പൂർത്തിയാക്കും. റോഡ് ഗതാഗത യോഗ്യമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുമെന്നും വകുപ്പ് കോടതിയെ അറിയിച്ചു. ഈ റോഡിന്റെ രണ്ടാം റീച്ചായ പട്ടിമറ്റം- നെല്ലാട് റോഡും സമാന തകർന്ന അവസ്ഥയിലായിരുന്നു. ഇവിടെ 2.12 കോടി ചെലവ് വരുന്ന അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.