
കൊച്ചി: വിലക്കയറ്റത്തിന്റെ ക്രീസിൽ സെഞ്ച്വറിയും കടന്നുള്ള മുന്നേറ്റവുമായി തക്കാളിയും മാമ്പഴവും. രാജ്യത്ത് പല പ്രദേശങ്ങളിലും തക്കാളിവില കിലോയ്ക്ക് 100-120 രൂപ നിരക്കിലാണ്. മാമ്പഴത്തിന് 100 രൂപയും. അപ്രതീക്ഷിതമായെത്തിയ ഉഷ്‌ണക്കാറ്റിൽ വിളവ് നശിച്ചതാണ് വിലക്കയറ്റത്തിന് മുഖ്യകാരണം.
മാമ്പഴത്തിന്റെ മുഖ്യ ഉത്പാദകരായ ഉത്തർപ്രദേശിൽ വിളവുനാശം 80 ശതമാനത്തോളമാണ്. മറ്റൊരു പ്രമുഖ ഉത്പാദകരായ ആന്ധ്രാപ്രദേശിലും വൻതോതിൽ വിളവ് നാശമുണ്ടായി. വിളവിടിഞ്ഞതോടെ മുഖ്യവിദേശ വിപണികളായ ഒമാൻ, ഖത്തർ, യു.എ.ഇ., കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും തിരിച്ചടി നേരിട്ടു.