തൃപ്പൂണിത്തുറ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത് കേരള തൃപ്പൂണിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും ഇന്ന് രാവിലെ 10 മുതൽ 12. 30 വരെ ഉദയംപേരൂർ മാങ്കായിക്കവല അമ്പലപ്പടി വിജ്ഞാനോദയം സഭാ ഹാളിൽ നടക്കും. ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം എം.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.കെ തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ് ഡോ. എ.ഇ. രാഘവൻനായർ മംഗലശേരിൽ, സെക്രട്ടറി ഡോ. പി. രമണി ദേവി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.