car-accident

മരട്: നിരവത്ത് ബണ്ട് റോഡിൽ ജാന്നാ പള്ളിക്കു സമീപം കാർ അയിനി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിനിടെ വളവിൽ കാർ നിയന്ത്രണംവിട്ട് അയിനി തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു അപകടം. അപകട സമയത്ത് കാറിൽ 2 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി മാറ്റി. കാറിൽ മുഴുവനും ചെളി കയറിയ അവസ്ഥയിലായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.