
ആലുവ: ആലുവ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി കോൺഗ്രസിലെ ലിസ ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻ സ്ഥാനത്തെത്തിയ സൈജി ജോളി രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടാം വട്ടമാണ് ലിസ ജോൺസൺ കൗൺസിലറാകുന്നത്. നിലവിൽ തോട്ടക്കാട്ടുകര ആറാം വാർഡിന്റെ പ്രതിനിധിയാണ്. മഹിള കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് പദവും വഹിക്കുന്നു.