p

കുറുപ്പംപടി: പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ വായ്ക്കര ഗവൺമെന്റ് യു.പി സ്കൂൾ അണിഞ്ഞൊരുങ്ങി. കോവിഡ് മഹാമാരിക്കുശേഷം എത്തുന്ന സ്കൂൾ വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും നാട്ടുകാരും നടത്തുന്നത്.

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒരു മാസം മുൻപ് മുതൽ ആരംഭിച്ച നവീകരണ, ശുചികരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, പി.ടി.എ, എം.പി.ടി.എ, അധ്യാപകർ, രക്ഷിതാക്കൾ, വായ്ക്കര പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളും പരിസരവും വൃത്തിയാക്കിയത്. മോടി കൂട്ടുന്നതിന് സ്കൂൾ മുറ്റത്ത് പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും മനോഹരമാക്കി. ചിൽഡ്രൻസ് പാർക്കിന്റെ നവീകരണവും നടത്തി. കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, ഗണിതലാബ്, ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക് മുതലായവയും സജ്ജമാക്കി. കുട്ടികൾക്കുള്ള യൂണിഫോം വിതരണം പൂർത്തിയായിക്കഴിഞ്ഞു. ഒന്നാം തീയതി തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും.

പി.ടി.എ പ്രസിഡന്റ് ബിജു പനയ്ക്കൽ, വൈസ് പ്രസിഡന്റ് ബിനു, ഹെഡ്മിസ്ട്രസ് ബിസി ബിജു, വിനോദ്, ജയമോൾ, വി.കെ ജമീല, സന്ധ്യ, രാജി, റീന, ടിനി ശാലിനി, ലിസി തുടങ്ങിയവർ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി.