ആലുവ: കേരള യുക്തിവാദി സംഘത്തിന്റെയും കേരള മിശ്രവിവാഹ വേദിയുടെയും ആഭിമുഖ്യത്തിൽ മിശ്രഭോജനത്തിന്റെ 105 -ാമത് വാർഷികവും വി.കെ പവിത്രൻ അനുസ്മരണവും ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാലയിൽ റിട്ട. ജസ്റ്റിസ് കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്യും. കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി ടി.കെ ശക്തിധരൻ അദ്ധ്യക്ഷത വഹിക്കും. വി.കെ പവിത്രൻ അനുസ്മരണ പ്രഭാഷണം എഴുപുന്ന ഗോപിനാഥ് നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും.