കിഴക്കമ്പലം: അമ്പലമേട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ ജനമൈത്രി സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അവബോധന ക്ലാസ് നടന്നു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ലാൽ സി.ബേബി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ സി.ജി നിഷാദ്, ഷാനിഫ ബാബു, സജിത പ്രദീപ്, പ്രിൻസിപ്പൽ എസ്.ഐ തോമസ് കെ. ഐസക്, സി.ആർ.ഒ എസ്.ഐ അബ്ദുൾ ജബ്ബാർ, പി.വി സുകുമാരൻ, അനിൽ നെടിലാൽ, എ.എസ്.ഐ ബിജു വിൻസെന്റ്, ബീ​റ്റ് ഓഫീസർമാരായ പി.കെ റെജിമോൻ, പി.കെ സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സൈബർ സെൽ എ.എസ്.ഐ വൈ.ടി പ്രമോദ്, ജനമൈത്രി ട്രയ്ന‍ർ കെ.പി അജീഷ് എന്നിവർ ക്ളാസ് നയിച്ചു.