കുറുപ്പംപടി: പത്ത് വർഷത്തിൽ അധികമായി ചുണ്ടക്കുഴിയിൽ പ്രവൃത്തിക്കുന്ന യൂണിയൻ ബാങ്ക് ശാഖ മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധം. കാർഷിക മേഖലയായ ചുണ്ടക്കുഴിയിൽ കാർഷിക വായ്പകളടക്കം

ഒട്ടേറെ ഇടപാടുകൾ നടക്കുന്ന ശാഖയാണിത്. ശാഖ മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം റോഷ്നി എൽദോയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ബാങ്കിന്റെ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.