cash

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനു വേണ്ടി ഏറ്റവും കൂടുതൽ വോട്ട് പിടിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർട്‌സ് സൊസൈറ്റി 25,001 രൂപ കാഷ് പ്രൈസ് പ്രഖ്യാപിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ബോസ്‌കോ ലൂയിസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും നടപടികൾ പൂർത്തിയായ ശേഷം ഹർജിക്കാരന് ബന്ധപ്പെട്ട അതോറിട്ടിയെ സമീപിക്കാമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.